തിരുവനന്തപുരം: പിഎംശ്രീ വിഷയത്തില്‍ കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിലെമ്പാടും വിദ്യാഭ്യാസരംഗത്തെ ആര്‍എസ്എസിന്റെ നുഴഞ്ഞു കയറ്റത്തിനെതിരായ വിജയം കൂടിയാണ് ഈ പിന്മാറ്റം.
ആര്‍എസ്എസിന്റെ അജണ്ടയ്ക്കെതിരായി വിദ്യാഭ്യാസ രംഗത്ത് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി, അധ്യാപക പ്രസ്ഥാനങ്ങളുടെ വിജയത്തിനുവേണ്ടിയുള്ള എല്‍ഡിഎഫ് സംഭാവനയാണെന്നും പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടതുപക്ഷ മൂല്യങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ച്ചപാടിലെടുത്ത സിപിഐ- സിപിഐ(എം) തീരുമാനമാണ്. അതുകൊണ്ട് എല്ഡിഎഫില്പ്പെട്ട എല്ലാ കക്ഷികള്‍ക്കും അഭിമാനബോധമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
കത്തയക്കുമോ വാക്കു പാലിക്കുമോയെന്നത് മാധ്യമങ്ങളുടെ ആശങ്കയായിരുന്നു. സിപിഐയ്ക്ക് ഇക്കാര്യത്തില്‍ ഒരു ആശങ്കയും ഉണ്ടായിരുന്നില്ല. കത്തയക്കും എന്ന് സിപിഐ കട്ടായം പറഞ്ഞിരുന്നു. അതൊരു കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐക്ക് അറിയാം എന്താണ് ഇടതുപക്ഷ രാഷ്ട്രീയമെന്നും അതിന്റെ കാതലെന്താണെന്നും. സിപിഐ- സിപിഐഎം ബന്ധത്തിന്റെ ആഴവും പരപ്പും എന്താണെന്ന് പാര്‍ട്ടിക്കറിയാം. സിപിഐ- സിപിഐഎം തീരുമാനപ്രകാരം പറഞ്ഞത് പോലെ കത്തയച്ചിരിക്കുന്നു. മാധ്യമങ്ങളുടെ ആശങ്ക അസ്ഥാനത്താണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
പിഎംശ്രീ പോലെ ഒന്നില്‍ എല്‍ഡിഎഫിന് ഇങ്ങനെയൊരു തീരുമാനം മാത്രമേ സ്വീകരിക്കാന്‍ കഴിയൂ. മറ്റൊരു വഴിക്ക് പോകാന്‍ സിപിഐക്കും സിപിഐംഎമ്മിനും കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
