സമൃദ്ധി കേരളം: ടോപ് അപ് ലോണിന് അപേക്ഷിക്കാം, samrudhi keralam loan, thiruvananthapuram news

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന സമൃദ്ധി ടോപ്പ് അപ്പ് ലോൺ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. നിലവിൽ സംരംഭകരയ പട്ടികജാതി വിഭാഗത്തിൽ പെട്ടവരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു ഗുണഭോക്താവിന് പരമാവധി 10 ലക്ഷം രൂപ വരെ ടേം ലോൺ/ വർക്കിങ് കാപിറ്റൽ ലോണായി ലഭിക്കും. ഗുണഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാർഷിക പലിശ നിരക്കിലോ അല്ലെങ്കിൽ 20 ശതമാനം വരെ സബ്സിഡി രൂപത്തിൽ (പരമാവധി രണ്ടുലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തെരഞ്ഞെടുക്കാം.കൂടുതൽവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ എറണാകുളം ജില്ലാ കാര്യാലയവുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ:9400068507

സമൃദ്ധി കേരളം: ടോപ് അപ് ലോണിന് അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *