തിരുവനന്തപുരം : സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ ശാസ്ത്രജ്ഞൻ ഡോ. ഡി. പദ്‌മലാൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘കേരളത്തിന്റെ പരിസ്ഥിതിയും വികസനസാധ്യതകളും’ എന്ന പുസ്തകം തിരുവനന്തപുരം സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. എം. ബാബ പ്രകാശനം ചെയ്തു.
കവിയും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഇന്ദ്രബാബു പുസ്തകം ഏറ്റുവാങ്ങി. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വൈ.എം.സി.എ. ഹാളില്‍ നടന്ന പ്രകാശനത്തിൽ ഡയറക്ടര്‍ ഡോ.എം. സത്യന്‍ ആധ്യക്ഷ്യം വഹിച്ചു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡിയറക്ടർ സുജാചന്ദ്ര പി., പി.ആർ.ഒ. റാഫി പൂക്കോം, ഗ്രന്ഥകാരൻ ഡോ. ഡി. പദ്‌മലാൽ, റിസർച്ച് ഓഫീസർ വിദ്യ എസ്. എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചുവന്ന വൈജ്ഞാനികപുസ്തകോത്സവം സമാപിച്ചു. 190 രൂപയാണ് പുസ്തകത്തിന്റെ മുഖവില.
