ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ അതിവേഗം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പതര വര്‍ഷത്തിനിടയില്‍ 4 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് സ്വന്തമായി ഭൂമി എന്ന അവകാശം സര്‍ക്കാര്‍ ഉറപ്പാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇക്കാലയളവില്‍ ആകെ 4,10,958 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഒരു വര്‍ഷം 43,478 പട്ടയങ്ങള്‍. ഒരു ദിവസം കണക്കിലെടുത്താല്‍ 120 പട്ടയങ്ങള്‍. അതായത് ഓരോ മണിക്കൂറിലും 5 പട്ടയങ്ങള്‍ വീതം! വികസനവും കരുതലും ഒരുപോലെ കൈകോര്‍ക്കുന്ന നാടായി കേരളത്തെ മാറ്റാന്‍ എല്‍ ഡി എഫ് സര്‍ക്കാരിനു സാധിച്ചിരിക്കുന്നു.
ഒരാള്‍ പോലും ഭൂരഹിതരായി അവശേഷിക്കാത്ത കേരളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
