ഡിസം: 9 ന് നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തിരുവനതപുരം നഗരസഭയിലെ ഒന്നാംവാർഡായ ക്കൂട്ടത്ത് ഡി സി സി ജനറൽ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ എം.എസ്സ് അനിലിനെതിരെ റിബലായി മത്സരിക്കുന്ന ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി
വി.ലാലുവിനെ സംഘടനയിൽ നിലവിലുള്ള എല്ലാ പദവികളിൽ നിന്നും ഒഴിവാക്കുകയും സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരിക്കുന്നതായി ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപൻ അറിയിച്ചു.
വി. ലാലുവിൻ്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ഐഎൻടിയുസിയുമായി ബന്ധപ്പെട്ട ആരെങ്കിലും സഹകരിച്ചാൽ അവർക്കെതിരെയും സംഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയാണ് നടപടി.
