കേരള രാഷ്ട്രീയത്തിൽ വലിയ ഗതിമാറ്റങ്ങൾക്കിടയാക്കുന്നതായിരിക്കും തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലമെന്ന് കെ പി സി സി മുൻപ്രസിഡൻ്റ് എം.എം. ഹസ്സൻ അഭിപ്രായപ്പെട്ടു.
പത്തുവർഷക്കാലം ഭരണമുണ്ടായിട്ടും നവീനമായ ഒരു വികസന പദ്ധതിയും
നടപ്പാക്കാൻ കഴിയാത്ത പിണറായി സർക്കാരിനെ തൂത്തെറിയാനുള്ള
വികാരമാണ് ജനങ്ങൾകുള്ളതെന്നും ഹസ്സൻ പറഞ്ഞു.
വിശ്വാസികളെ കൊള്ളയടിക്കുന്നതിൽ സർവ്വകാല റെക്കോർഡാണ് പിണറായി സർക്കാരിനുള്ളത്. ശബരിമലയിലെ കട്ടിളപാളികളിലെ സ്വർണ്ണം കൈക്കലാക്കിയ പ്രതികൾക്കെതിരെ പ്രതികരിക്കാൻ സർക്കാർ ഭയപ്പെടുന്നു.
സ്വർണ്ണ കൊള്ളയിൽ അറസ്റ്റിലായവർ മാത്രമല്ല മറ്റ് ഉന്നതരും ഉണ്ടെന്ന് ജനങ്ങൾ വിശ്വാസിക്കുന്നു.
വിശ്വാസികളും ഭക്തരും സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ച് പ്രാർത്ഥിക്കുമ്പോൾ സഖാക്കൾ സ്വാമിയെ സ്വർണ്ണമയ്യപ്പാ എന്നു വിളിക്കാനാണ് കൊതിക്കുന്നത്.
ദെവത്തിൻ്റെ സ്വത്തു കവർന്നവർ നാടുകട്ടുമുടിച്ചവരാണെന്നും ഹസ്സൻ പറഞ്ഞു.
അരുവിക്കര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി അരുവിക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി. ഹരിശ്ചന്ദ്രൻ അദ്ധ്യഷനായി. മണ്ഡലത്തിൻ്റെ ചുമതലയുള്ള ഡി സി സി ജന :സെക്രട്ടറിയും ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റുമായ വി.ആർ. പ്രതാപൻ, ബ്ലോക്ക് പ്രസിഡണ്ട് ജ്യോതിഷ് കുമാർ , യുഡിഎഫ് മണ്ഡലം ചെയർമാൻ ജെ. ശോഭനദാസ്, മണ്ഡലം പ്രസിഡൻറ് അഴീക്കോട് ഹുസൈൻ, എ. സലാഹുദ്ദീൻ ( മുസ്ലിംലീഗ്) സ്ഥാനാർത്ഥിമാരായഎസ്. ഇന്ദുലേഖ, എസ്.ബിന്ദു. സബീനാ ബീവി, ബി. അനിൽകുമാർ, രമേശ് ചന്ദ്രൻ വെമ്പന്നൂർ ശശിധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
