വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ (VMMRC) ആഭിമുഖ്യത്തിൽ സ്മാരക പ്രഭാഷണം, പുരസ്കാര സമർപ്പണം, പുസ്തക പ്രകാശനം എന്നിവ സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 29 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പാളയം നിയമസഭാ മന്ദിരത്തിന് സമീപമുള്ള ക്രൈസ്റ്റ് ചർച്ച് സെന്റിനറി ഹാളിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.
പ്രധാന പരിപാടികൾ:
അധ്യക്ഷ: പ്രമുഖ എഴുത്തുകാരിയും മലയാളം മിഷൻ മുൻ ഡയറക്ടറുമായ സുജ സൂസൻ ജോർജ്ജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സ്മാരക പ്രഭാഷണം: “മുസ്ലിം സ്ത്രീ: വക്കം മൗലവിയുടെ നിലപാടും ഇന്നിന്റെ യാഥാർത്ഥ്യവും” എന്ന വിഷയത്തിൽ പ്രമുഖ എഴുത്തുകാരിയും സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റുമായ ഖദീജ മുംതാസ് പ്രഭാഷണം നടത്തും.
പുരസ്കാര സമർപ്പണം: മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ. ജി. പ്രിയദർശനന് ഈ വർഷത്തെ വക്കം മൗലവി പുരസ്കാരം ചടങ്ങിൽ വെച്ച് സമർപ്പിക്കും.
പുസ്തക പ്രകാശനം: ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘നവോത്ഥാനത്തിന്റെ നീക്കിയിരിപ്പുകൾ: വക്കം മൗലവിയുടെ സമ്പൂർണ്ണകൃതികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഖദീജ മുംതാസ് നിർവ്വഹിക്കും.
