സതേൺ ചേമ്പർ ഓഫ് ചാരിറ്റീസ് ഏർപ്പെടുത്തിയ പ്രഥമ ബിഷപ്പ് സാമുവൽ അമൃതം സ്മാരക അവാർഡിന് സെറാമ്പൂർ സര്‍വകലാശാല സെനറ്റ് പ്രസിഡൻ്റും കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി (കണ്ണമൂല) പ്രിൻസിപ്പലുമായ റവ.ഡോ.സി.ഐ.ഡേവിഡ് ജോയി
അർഹനായി.
ക്രൈസ്തവ മൂല്യങ്ങൾക്കധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ മതേതരത്വവും സാഹോദര്യവും സമത്വവും നിലനിർത്തുന്നതിന് നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
സി എസ് ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായിരുന്ന റവ സാമുവൽ അമൃതത്തിൻ്റെ സ്മരണ നിലനിർത്തുന്നതിനാണ് അവാർഡ് ഏർപ്പെടുത്തിയത്. ഡോ ക്രിസ്തുദാസ് ചെയർമാനും ലില്ലി അമൃതം, ഡൊണാൾഡ് ലാൽ, അരുൺ അമൃതം എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
