തിരുവനന്തപുരം: വാട്ടർ അതോറിറ്റി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷന്റെ കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിൽ അടിയന്തര ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ ജനുവരി ആറിനു രാവിലെ ആറു മണി മുതൽ ഏഴിനു രാവിലെ ആറു മണിവരെ വരെ തിരുവല്ലം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, ഹാർബർ, വിഴിഞ്ഞം, കോട്ടപ്പുറം എന്നീ തിരുവനന്തപുരം കോർപ്പറേഷൻ വാർഡുകളിലും കല്ലിയൂർ, വെങ്ങാനൂർ, പള്ളിച്ചൽ പഞ്ചായത്തുകളിലും സമീപപ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
