- ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിച്ചു
- 35 മുതൽ 60 വയസ്സ് വരെയുള്ള 31.34 ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപവീതം സ്ത്രീസുരക്ഷ പെൻഷൻ
- പ്രതിമാസ ഓണറേറിയം വർധന – അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, ആശവർക്കർമാർ, സാക്ഷരത പ്രേരക് – 1000 രൂപ, പാചകത്തൊഴിലാളി 1100 രൂപ
- പ്രീപ്രൈമറി ടീച്ചർ, ആയ വേതനം 1000 രൂപയും
- ഗസ്റ്റ് ലക്ചർമാരുടെ പ്രതിദിനവേതനം 2300 രൂപയായി ഉയർത്തി
- 18 മുതൽ 30 വയസ്സ് വരെയുള്ള 5 ലക്ഷം യുവജനങ്ങൾക്ക് പ്രതിമാസം 1,000 രൂപവീതം കണക്ട് ടു വർക്ക് സ്കോളർഷിപ്പ്
ആരോഗ്യരംഗത്തെ ദേശീയ മാതൃക
- ഏറ്റവും കൂടുതൽ സൗജന്യചികിത്സ ലഭ്യമാകുന്ന സംസ്ഥാനം
- 2021 മുതൽ ഇതുവരെ 25.17 ലക്ഷം പേർക്ക് 8136 കോടി രൂപയുടെ സൗജന്യ ചികിത്സ
- കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന് 643.88 കോടി രൂപയുടെ ഭരണാനുമതി. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാണ് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
- രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിൽ കാൻസർ പ്രതിരോധ മരുന്നുകൾ
- ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം
- അപൂർവരോഗം ബാധിച്ച കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം; രാജ്യത്താദ്യം. ഒരു ഇഞ്ചക്ഷന്റെ വില ഒരുലക്ഷത്തിനു മുകളിൽ, വീട്ടിൽ സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം 14 ജില്ലകളിലും
- പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി/ ഒപി സമയം വൈകീട്ട് ആറ് വരെ നീട്ടി
- സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുലപ്പാൽ ബാങ്ക്, സ്കിൻ ബാങ്ക്, ആധുനിക മദർ-ന്യൂബോൺ യൂണിറ്റ്, പുതിയ കാത്ത്ലാബ്
- സമഗ്രസാന്ത്വന പരിചരണം ഉറപ്പാക്കി കേരള കെയർ സാന്ത്വന പരിചരണ പദ്ധതി
- വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കാം. ഇ ഹെൽത്ത് സംവിധാനം ആയിരത്തിലധികം ആരോഗ്യസ്ഥാപനങ്ങളിൽ
ഉറപ്പായി ക്ഷേമപെൻഷൻ
- ക്ഷേമപെൻഷൻ 2000 രൂപയായി. 600ൽനിന്ന് 1600 രൂപയായി വർധിപ്പിച്ചത് ഒന്നാം പിണറായി വിജയൻ സർക്കാർ
- പ്രതിമാസം മുടക്കമില്ലാതെ ലഭിക്കുന്നത് 62 ലക്ഷത്തോളം പേർക്ക്
- ഈ സർക്കാർ ചെലവഴിച്ചത് ആകെ 46,562 കോടി രൂപ
- ഒന്നും രണ്ടും സർക്കാരുകൾ ചേർന്ന് ആകെ 81,716 കോടി രൂപ
- ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലയളവിൽ വിതരണം ചെയ്തത് 35,154 കോടി രൂപ (2011-16 കാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെ)
- പ്രതിവർഷ ചെലവ് 13,000 കോടി രൂപ; ഒമ്പതര വർഷം കൊണ്ട് ചെലവിട്ടത് 80,671 കോടിരൂപ.
അതിദരിദ്രരില്ലാത്ത നാട്
- കേരളപ്പിറവി ദിനത്തിൽ കേരളം അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി
- കൈപിടിച്ചുയർത്തിയത് അതിദരിദ്രരായ 64,006 കുടുംബങ്ങളെ
- ഭക്ഷണം, സുരക്ഷിത ഭവനം, ആരോഗ്യം, വരുമാനം എന്നിവ ഉറപ്പാക്കി
- ഓരോ കുടുംബത്തിന്റെയും ദുരിത കാരണങ്ങൾക്ക് ഹ്രസ്വകാല-ഇടക്കാല-ദീർഘകാല മൈക്രോ പ്ലാനിലൂടെ പരിഹാരം
കടലോര ജനതയ്ക്ക് കരുതൽ
- മത്സ്യത്തൊഴിലാളികൾക്കായി 2450 കോടി രൂപയുടെ പുനർഗേഹം പുനരധിവാസ പദ്ധതി
- പൂർത്തിയായത് 2625 വീടുകളും 738 ഫ്ളാറ്റുകളും, 1271 വീടുകളും 788 ഫ്ളാറ്റുകളും നിർമ്മാണത്തിൽ
- മത്സ്യത്തൊഴിലാളി ഇൻഷ്വറൻസ് പരിരക്ഷ 5 ലക്ഷത്തിൽ നിന്നും 10 ലക്ഷമാക്കി
- മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് 25 കോടി രൂപ അനുവദിച്ചു
- 4 മത്സ്യബന്ധന തുറമുഖങ്ങൾ പൂർത്തിയാക്കി: മഞ്ചേശ്വരം, കൊയിലാണ്ടി, താനൂർ, വെള്ളയിൽ.
- 4 എണ്ണം നിർമ്മാണം പുരോഗമിക്കുന്നു- അർത്തുങ്കൽ, ചെത്തി, പരപ്പനങ്ങാടി, പൊഴിയൂർ.
- വിപുലീകരണം-മുതലപ്പൊഴി, കാസർഗോഡ്
പട്ടികവിഭാഗക്ഷേമം ഉന്നതിയിൽ
- 1246 ഉന്നതികളിൽ അംബേദ്കർ ഗ്രാമവികസന പദ്ധതികൾ
- ഭൂമി ലഭ്യമാക്കൽ പദ്ധതിക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 55ൽ നിന്നും 70 ആയും വരുമാനപരിധി ഒരുലക്ഷം രൂപയായും ഉയർത്തി
- 45505 കുടുംബങ്ങൾക്ക് ഭൂമി നൽകി.
- അപൂർണ്ണഭവനങ്ങളുടെ പൂർത്തീകരണത്തിന് സേഫ് പദ്ധതി. 52,104 പട്ടികജാതി ഭവനങ്ങളും 26,910 പട്ടികവർഗ്ഗ ഭവനങ്ങളും നവീകരിച്ചു
- പ്രീപ്രൈമറി മുതൽ പി.എച്ച്.ഡി. വരെ പ്രതിവർഷം 15 ലക്ഷം വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ
- 1104 വിദ്യാർഥികൾക്ക് വിദേശ പഠനത്തിനായി 213.86 കോടി രൂപ ചെലവിട്ടു
- സംരംഭക വികസനത്തിന് സ്റ്റാർട്ടപ്പ് ഡ്രീംസ് പദ്ധതി, 91 സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ
- പഠനമുറി പദ്ധതിയിൽ കേന്ദ്രീയ വിദ്യാലയ വിദ്യാർഥികളെയും ഉൾപ്പെടുത്തി
- 40236 വീടുകളിൽ പഠനമുറി
- ഗോത്രവിഭാഗത്തിൽനിന്ന് 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ
പ്ലേസ്മെന്റിന് പദ്ധതി
- 5000 പ്രൊഫഷണലുകൾക്ക് ഇന്റേൺഷിപ്പ്
- കേന്ദ്ര സർക്കാർ നിർത്തലാക്കിയതിന് പകരം 1 മുതൽ 8 വരെ ക്ലാസ്സിലെ ഒബിസി വിദ്യാർഥികൾക്ക് കെടാവിളക്ക് സ്കോളർഷിപ്പ്.
ലോഡ്ഷെഡ്ഡിങ്ങ് എന്ന വാക്ക് കേൾക്കാതായി
- ലോഡ്ഷെഡ്ഡിങ്ങും പവർകട്ടുമില്ലാതെ തുടർച്ചയായി പത്താം വർഷത്തിൽ
- തടസ്സരഹിതമായ വൈദ്യുതിക്ക് 10,000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി
- ഇടമൺ-കൊച്ചി 400 കെ.വി. ലൈൻ പൂർത്തിയാക്കി
- ആഭ്യന്തര ഉൽപാദനം 2092.16 മെഗാവാട്ട് വർധിപ്പിച്ചു
- മുടങ്ങിക്കിടന്ന തോട്ടിയാർ, പള്ളിവാസൽ വിപുലീകരണ പദ്ധതികൾ പൂർത്തിയാക്കി
- രണ്ട് ലക്ഷത്തിലധികം പുരപ്പുറ സൗരോർജ നിലയങ്ങൾ
പട്ടയത്തിൽ ചരിത്രനേട്ടം
- പട്ടയ ഭൂമിയിലെ ചട്ടലംഘനം ക്രമീകരിച്ചു നൽകാൻ ഭൂപതിവ് നിയമ ഭേദഗതി
- സ്വകാര്യ ഭൂമിയിൽ അധിക ഭൂമിക്ക് ഉടമസ്ഥത നൽകുന്ന സെറ്റിൽമെന്റ് ആക്ട്.
- 9 വർഷത്തിനിടെ 4 ലക്ഷത്തിൽപ്പരം പട്ടയം
- 2016-21 ൽ 1,77,011; ശേഷം – 2,33,947, ആകെ: 4,10,958 പട്ടയങ്ങൾ
- 1977നു മുമ്പ് വന ഭൂമിയിൽ കുടിയേറിയ മുഴുവൻ കർഷകർക്കും പട്ടയം
- ആയിരത്തിൽപരം വില്ലേജുകൾ സ്മാർട്ട് നിലവാരത്തിലേക്ക്
- 548 വില്ലേജുകളിൽ ഡിജിറ്റൽ സർവെ, 357 വില്ലേജുകളിൽ സർവെ പൂർത്തിയായി, ഒരു ലക്ഷം ഹെക്ടർ അളന്നു
മലയോര ജനതയെ ചേർത്തു പിടിച്ച് കേരളം
- സംരംക്ഷണ വനമേഖലകൾക്ക് ചുറ്റും നിർബന്ധിത ബഫർസോൺ വേണമെന്ന വിധിയിൽനിന്നും ജനവാസമേഖലകൾ ഒഴിവാക്കി സുപ്രീം കോടതിയിൽനിന്നും അനുകൂലവിധി നേടി കേരളം
- ശല്യക്കാരായ കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി
- വനത്തിനു പുറത്ത് പാമ്പുകടി, തേനീച്ച, കടന്നൽ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 2 ൽ നിന്ന് 4 ലക്ഷം രൂപയായി ഉയർത്തി.
- വന്യമൃഗ ആക്രമണത്തിൽ 60 ശതമാനത്തിൽ കൂടുതലുള്ള അംഗവൈകല്യം- നഷ്ടപരിഹാരം 2.5 ലക്ഷം രൂപയാക്കി ഉയർത്തി
- വന്യജീവി ആക്രമണം ചെറുക്കാൻ 28 റാപ്പിഡ് റെസ്പോൺസ് ടീമുകൾ, 327 പ്രാഥമിക പ്രതികരണ സേനകൾ.
- നവകിരണം പദ്ധതിയിലൂടെ 1085 കുടുംബങ്ങളെ 142 കോടി രൂപ ധനസഹായം നൽകി മാറ്റി താമസിപ്പിച്ചു.
എല്ലാവർക്കും കിടപ്പാടവും ഭൂമിയും ഉറപ്പ്
- 4.81 ലക്ഷത്തിലധികം ഭവനങ്ങൾ യാഥാർഥ്യമാക്കി ലൈഫ് പദ്ധതി
- ആകെ അനുവദിച്ചത് 4,81,730 വീടുകൾ. 1,18,817 വീടുകളുടെ നിർമ്മാണം തുടരുന്നു
- ഇതുവരെ 18,573.61 കോടി രൂപ ചെലവഴിച്ചു, കേന്ദ്ര വിഹിതം 2301 കോടി രൂപ മാത്രം
പരമ്പരാഗത തൊഴിലാളികൾക്ക് കൈത്താങ്ങ്
- കശുവണ്ടി ഫാക്ടറി: മിനിമം കൂലി 23 ശതമാനം വർധിപ്പിച്ചു
- കയർ: തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് പദ്ധതി: 2024-25 ൽ 14,061 തൊഴിലാളികൾക്ക് 12.48, 2023-24ൽ 18,847 തൊഴിലാളികൾക്ക് 13.58 കോടി രൂപ വിതരണം ചെയ്തു
- കൈത്തറി: കേന്ദ്ര സർക്കാർ നിർത്തലാക്കിയ റിബേറ്റ് ദിനങ്ങൾ കേരളം തുടർന്നു; 2024-25ൽ 7,19,99,259 രൂപ വിതരണം ചെയ്തു.
- ഖാദി: 3283 ഗ്രാമീണ വ്യവസായ യൂണിറ്റുകൾ തുടങ്ങി- 11,752 തൊഴിലവസരങ്ങൾ
കുടുംബശ്രീയിൽ പുത്തനുണർവ്
- 19,470 കുടുംബശ്രീ എഡിഎസ്സുകൾക്ക് പ്രതിമാസം പ്രവർത്തന ഗ്രാന്റായി 1000 രൂപ
- കുടുംബശ്രീ സൂക്ഷ്മ സംരംഭ മേഖലയിൽ ആരംഭിച്ചത് 1,54,511 സംരംഭങ്ങൾ
- 3.16 ലക്ഷം പേർക്ക് ഉപജീവനമാർഗം
- അഞ്ച് ജില്ലകളിൽ കഫെ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റുകൾ; എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും
വ്യവസായ സൗഹൃദ റാങ്കിങിൽ ഒന്നാമത്
- വ്യവസായ നയം പ്രഖ്യാപിച്ചു, ഇന്ത്യയിലെ ആദ്യ ഇഎസ്ജി നയം, ലോജിസ്റ്റിക്സ് നയം, കയറ്റുമതി പ്രോത്സാഹന നയം, ഹൈടെക് വ്യവസായ ചട്ടക്കൂട് എന്നിവ പുറത്തിറക്കി
- കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി നിർമ്മാണനടപടികൾ ആരംഭിച്ചു
- കെൽട്രോണിന് 1200 കോടിയുടെ റെക്കോഡ് വിറ്റുവരവ്
- കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനം ഏറ്റെടുത്ത വെള്ളൂർ പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡ്, കാസർഗോഡ് KEL EML എന്നിവയുടെ ശക്തമായ തിരിച്ചുവരവ്, 27 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ
- സംരംഭക വർഷം പദ്ധതി: മൂന്നര ലക്ഷം സംരംഭങ്ങൾ, 7.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ, ഒരു ലക്ഷത്തിലധികം വനിതാ സംരംഭകർ
- ആഗോള നിക്ഷേപക സംഗമത്തിലൂടെ 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപം, 100 പദ്ധതികൾ നിർമ്മാണം ആരംഭിച്ചു
- ലോകോത്തര കമ്പനികൾ വന്നു; തൊഴിലവസരങ്ങളും – ഐബിഎം, എച്ച്സിഎൽ ടെക്ക്, കെയ്ൻസ് ടെക്നോളജി, സ്ട്രാഡ ഗ്ലോബൽ, NOV , ഭാരത് ബയോടെക്, ഓട്ടോമേഷൻ രംഗത്തെ ജർമ്മൻ കമ്പനി ഡി-സ്പേസ്, മാരിടൈം മേഖലയിലെ ലോകോത്തര കമ്പനി കോങ്സ്ബെർഗ്, അഡെസ്സോ, സിസ്ട്രോം ടെക്നോളജീസ്, ആർച്ച് ഗ്ലോബൽ, അക്സിയ ടെക്നോളജീസ്, സഫ്രാൻ, ട്രാസ്ന, അക്സെൻച്വർ
ഐടി – സ്റ്റാർട്ടപ്പ്
- സ്റ്റാർട്ടപ്പ് രംഗത്ത് രാജ്യത്തെ ബെസ്റ്റ് പെർഫോമർ പദവി: 7400 സ്റ്റാർട്ടപ്പുകൾ, 74,000 തൊഴിലവസരങ്ങൾ
- ഈ കാലയളവിൽ സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി 514 കോടി രൂപയുടെ സാമ്പത്തിക പിന്തുണ നൽകി
- 63 ഇൻക്യുബേറ്ററുകളും 557 മിനി ഇൻക്യുബേറ്ററുകളും സ്ഥാപിക്കപ്പെട്ടു
- ലോകത്തിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് കൊച്ചിയിൽ സ്ഥാപിച്ചു
- ഐടി കയറ്റുമതിയിൽ ചരിത്ര മുന്നേറ്റം
- 90,000 കോടി രൂപയുടെ ഐടി കയറ്റുമതി (201624)
പൊതുവിദ്യാലയങ്ങൾ
- 55,000 ഹൈടെക്ക് ക്ലാസ് മുറികൾ; 5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം
- 550 പുതിയ സ്കൂൾ കെട്ടിടങ്ങൾ
- പാഠപുസ്തക അച്ചടിയും വിതരണവും, സൗജന്യ യൂണിഫോം വിതരണവും സമയബന്ധിതം
- റോബോട്ടിക് കിറ്റുകൾ അടക്കം ഹൈടെക് സൗകര്യങ്ങൾ
ഉന്നത വിദ്യാഭ്യാസം
- നാലുവർഷ ബിരുദ പദ്ധതി നടപ്പാക്കി
- രാജ്യാന്തര നിലവാരമുള്ള 10 സ്ഥാപനങ്ങൾക്ക് സെന്റർ ഓഫ് എക്സലൻസ് അംഗീകാരം
- ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സ്ഥാപിച്ചു.
- സർവകലാശാലകളെ ഡിജിറ്റൾവൽക്കരിക്കുന്നതിന് കെ റീപ്പ് പദ്ധതി.
വയനാട് പുനരധിവാസം അതിവേഗം
- ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് കൽപറ്റ നഗരത്തിന്റെ ഹൃദയഭാഗത്ത്, മാതൃകാ ഭവനം ഉയർന്നു
- ഏഴുസെന്റിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട്; ആകെ 451 വീടുകൾ
- ദുരന്തത്തിൽ കടകളും കച്ചവടവും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം
- ഭൂമിയുടെ ആധാരം നഷ്ടപ്പെട്ടവർക്ക് രജിസ്ട്രേഷൻ വകുപ്പ് സൗജന്യമായി പകർപ്പ് നൽകും.
കിഫ്ബിയുടെ കാൽനൂറ്റാണ്ട്
- പശ്ചാത്തല സൗകര്യ വികസനത്തിന്റെ ചാലകശക്തി
- 90,562 കോടി രൂപയുടെ 1190 പദ്ധതികൾ
- 39,691.87 കോടി രൂപയുടെ റോഡുകളും പാലങ്ങളും മേൽ പാലങ്ങളും തുരങ്കപാതയും
- 16,527 കോടി രൂപ ചെലവിൽ വ്യവസായ പാർക്കുകൾ
- 5200 കോടിയുടെ അംഗീകാരത്തിൽ ട്രാൻസ്ഗ്രിഡ് 2.0
- പൊതുജനാരോഗ്യത്തിന് 6,874 കോടിയുടെ പദ്ധതികൾ
സ്ത്രീശാക്തീകരണത്തിൽ രാജ്യത്തിന് മാതൃക
- വനിതകൾക്ക് തൊഴിലിടങ്ങളിൽ ഇരിക്കുന്നതിനുള്ള അവകാശം ഉറപ്പാക്കി
- ലിംഗഭേദമെന്യേ മാന്യമായ ഏത് വസ്ത്രവും ധരിക്കുന്നതിന് അധ്യാപകർക്ക് അനുമതി
- സർവകലാശാലകളിലും ഐടിഐകളിലും പഠിക്കുന്ന പെൺകുട്ടികൾക്ക് മാസത്തിൽ രണ്ടുദിവസം ആർത്തവാവധി
- 18 വയസ്സു കഴിഞ്ഞ സർവകലാശാല വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം പ്രസവാവധി
- സായുധ വനിതാപോലീസ് ബറ്റാലിയൻ
- അഗ്നിരക്ഷാ സേനയിൽ ആദ്യമായി വനിതാ ഓഫീസർമാരെ നിയമിച്ചു
- സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പോലീസ്
- ജെൻഡർ കൗൺസിൽ രൂപികരിച്ചു
- എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിച്ചു
രാജ്യത്ത് ഏറ്റവുമധികം പി എസ് സി നിയമനം കേരളത്തിൽ
- 2016 മെയ് മുതൽ 2025 ഡിസംബർ വരെ 3,06,189 നിയമനങ്ങൾ
- ഈ സർക്കാരിന്റെ കാലത്ത് 1,44,921 നിയമനങ്ങൾ
ക്രമസമാധാനപാലനത്തിൽ കേരളം നമ്പർവൺ
- വർഗീയ കലാപങ്ങളില്ലാത്ത സംസ്ഥാനം
- കുറ്റാന്വേഷണ മികവിൽ രാജ്യത്തിനു മാതൃക
- സ്ത്രീസൗഹൃദ, ശിശുസൗഹൃദ, ഭിന്നശേഷിസൗഹൃദ പോലീസ് സ്റ്റേഷനുകൾ
- സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടഞ്ഞതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്കാരം
- സൈബർ തട്ടിപ്പുകളിലൂടെ തട്ടിയെടുത്ത 66.88 കോടി രൂപ തിരികെപ്പിടിച്ചു; സൈബർ കൈ്രം പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം സംസ്ഥാനമൊട്ടാകെ
- മുതിർന്ന പൗരർക്കായി പോലീസിന്റെ പ്രശാന്തി ഹെൽപ്പ്ലൈൻ
- ലഹരിവേട്ടയ്ക്ക് ഡി-ഹണ്ട്
- കുട്ടികളിലെ ഡിജിറ്റൽ ആസക്തിക്കെതിരെ ഡി-ഡാഡ്
ദേവസ്വം
- ശബരിമല മാസ്റ്റർപ്ലാൻ: സന്നിധാനത്തിന്റെ വികസനത്തിന് 778.17 കോടി രൂപയുടെ അനുമതി
- ദേവസ്വം ബോർഡുകൾക്കും പത്മനാഭസ്വാമി ക്ഷേത്രത്തിനും സർക്കാർ ഖജനാവിൽ നിന്ന് നൽകിയത് 325.53 കോടി രൂപ
- സ്വകാര്യ ക്ഷേത്ര ജീവനക്കാർക്ക് മിനിമം വേതനം ഏർപ്പെടുത്തി
- ശബരിമല റോഡ് പാക്കേജിൽ 5 വർഷം കൊണ്ട് 1515.04 കോടി രൂപ അനുവദിച്ചു.
സേവനങ്ങൾ വീടുകളിൽ ഇരുന്നും ലഭ്യമാക്കാം
- കെ-സ്മാർട്ട്: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ
- ഒറ്റ ക്ലിക്കിൽ 39 സേവനങ്ങളുമായി റവന്യു വകുപ്പ്
- പ്രവാസി സേവനങ്ങൾക്കായി പ്രവാസി മിത്രം പോർട്ടൽ: ഓൺലൈനായി രജിസ്ട്രേഷൻ സേവനങ്ങൾ
- കേരള പോലീസിന്റെ വിവിധ സേവനങ്ങൾക്ക് പോൽ ആപ്പ്
- കെ-ഫോൺ: ഒരു ലക്ഷം ഉപഭോക്താക്കൾ
- രാജ്യത്താദ്യമായി ഇന്റർനെറ്റ് അവകാശമാക്കിയ സംസ്ഥാനം
- ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അടിയന്തരഘട്ടങ്ങളിൽ വിളിക്കാൻ ടോൾഫ്രീ നമ്പർ 1800 4252 147
ജനപക്ഷ നിയമനിർമ്മാണങ്ങൾ
- പൗരന്മാർ സമയബന്ധിതമായി സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന കേരള പൊതുസേവന അവകാശ ബിൽ 2025
- സാധാരണക്കാർക്ക് അന്തസ്സോടെ ജീവിക്കാനും അവകാശം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ, ജപ്തിയിൽനിന്നും സംരക്ഷണം
- പതിറ്റാണ്ടുകളായുള്ള ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബിൽ
- മാതൃഭാഷാ സംരക്ഷണത്തിനു മലയാളഭാഷാ ബിൽ
- വന്യജീവി ആക്രമണങ്ങളിൽനിന്ന് ജനങ്ങൾക്ക് സംരക്ഷണമൊരുക്കാൻ വന്യജീവി സംരക്ഷണ (ഭേദഗതി) ബിൽ
നടക്കില്ലെന്ന് എഴുതിത്തള്ളിയവ നടപ്പാക്കി
- വിഴിഞ്ഞം തുറമുഖം യഥാർഥ്യമാക്കി, 2028ഓടെ രണ്ടു മുതൽ നാലുവരെയുള്ള തുടർവികസനം പൂർത്തിയാക്കും
- ഗെയ്ൽ പൈപ്പ്ലൈൻ പൂർത്തീകരിച്ചു
- ദേശീയപാത വികസനം എൻഎച്ച് 66ൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ 444 കി.മീ. പൂർത്തീകരിച്ചു
- ഇടമൺ-കൊച്ചി 400 കെവിലൈൻ പൂർത്തീകരിച്ചു
- പുതുവൈപ്പ് എൽപിജി ടെർമിനൽ പൂർത്തീകരിച്ചു
- കണ്ണൂർ വിമാനത്താവളം
- വാട്ടർ മെട്രോ
- 473.42 കിലോമീറ്റർ മലയോരഹൈവേ പൂർത്തീകരിച്ചു: 481.13 കിലോമീറ്റർ പ്രവൃത്തി പുരോഗമിക്കുന്നു
- തീരദേശ ഹൈവേ മുന്നോട്ട്: മൂന്ന് റീച്ചുകൾ പൂർത്തിയായി
വയോജന-ഭിന്നശേഷി-ട്രാൻസ്ജെൻഡർ സൗഹൃദം
- രാജ്യത്താദ്യമായി വയോജന കമ്മിഷൻ രൂപീകരിച്ചു
- സർക്കാർ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് 4 ശതമാനം സംവരണം
- ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നടത്തുന്ന വിവിധ പദ്ധതികൾ കൂട്ടിചേർത്ത് മഴവില്ല് എന്ന പേരിൽ സമഗ്ര പദ്ധതി, എസ്ആർഎസ് സർജറി, തുടർചികിത്സ, താമസസൗകര്യം, സ്കോളർഷിപ്പ്, വിവാഹധനസഹായം തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ
നേട്ടങ്ങൾ ഇനിയുമേറെ…
- തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം, കോഴിക്കോടും മെട്രോ പദ്ധതി
- മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കുന്നതിനായി തിരുവനന്തപുരം ഔട്ടർ റിങ് റോഡ്
- ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണോദ്ഘാടനം നടത്തി
- 1000 കോടിയുടെ ഗ്രാമീണ റോഡ് നിർമ്മാണം
- നവകേരള സദസ്സിന്റെ ഭാഗമായ അടിസ്ഥാന വികസന പദ്ധതികൾക്ക് ഓരോ നിയമസഭാ മണ്ഡലങ്ങൾക്കും 7 കോടി രൂപ വീതം അനുവദിച്ചു
- റബ്ബറിനു താങ്ങുവില 200 രൂപയായി വർധിപ്പിച്ചു
- നെല്ലിന് താങ്ങുവില 30 രൂപ
- സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതി വഴി 38.72 ലക്ഷം വീടുകളിൽ കുടിവെള്ള കണക്ഷൻ
- രാജ്യാന്തര നിലവാരത്തിലുള്ള ശുദ്ധീകരണ സംവിധാനത്തോടെ കുറഞ്ഞ വിലയിൽ ഹില്ലി അക്വ കുപ്പിവെള്ളം
- രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയും ഡിജിറ്റൽ സയൻസ് പാർക്കും സംസ്ഥാനത്ത്
- രാജ്യത്ത് ആദ്യമായി സർക്കാർ വാർഷിക പ്രവർത്തനങ്ങളുടെ നിർവഹണ പുരോഗതി റിപ്പോർട്ട് പ്രസിദ്ധീകരണം
- എല്ലാവർക്കും റേഷൻ കാർഡ്: തെരുവോരത്തു താമസിക്കുന്നവർക്കുൾപ്പെടെ ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ റേഷൻ കാർഡ് നൽകി
- വിപണി ഇടപടൽ ശക്തമാക്കി കെ-സ്റ്റോറുകൾ
- 204 സ്മാർട്ട് അങ്കണവാടികൾ; കൂടുതൽ സൗകര്യങ്ങൾ; കുരുന്നുകൾക്ക് ബിരിയാണിയുൾപ്പെടെ ഇഷ്ടഭക്ഷണം
- കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞ, ഒന്നുമുതൽ എട്ടാം ക്ലാസുവരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി മാർഗ്ഗദീപം സ്കോളർഷിപ്പ്
- വിശ്വകർമ്മജർ ഇനി പരമ്പരാഗത തൊഴിലാളികൾ; ഉത്തരവിറങ്ങി. വിശ്വകർമ്മ പെൻഷൻ തുക 1600 രൂപയായി വർധിപ്പിച്ചു
- തനതു നികുതി വരുമാനം 93,129 കോടി രൂപയായി വർധിപ്പിച്ചു
- ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച് കെ.എസ്.എഫ്.ഇ
- കെഎസ്ആർടിസിയിൽ ഓൺലൈൻ ടിക്കറ്റ് സംവിധാനം; പ്രതിദിന വരുമാനത്തിൽ റെക്കോഡ് വർധന; അർബുദരോഗികൾക്ക് സൗജന്യ യാത്രയ്ക്കായി ഹാപ്പി ലോങ് ലൈഫ് കാർഡ്
- സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്ക് വിദ്യാവാഹൻ ആപ്പ്.
- 29522 കി.മീ പിഡബ്ള്യൂഡി റോഡിൽ 17749.11 കി.മീ. റോഡ് ബിഎംബിസി നിലവാരത്തിൽ ഉയർത്തി.
- ആഭ്യന്തര ടൂറിസത്തിൽ സർവകാല റെക്കോഡ്; 2024-25ൽ 2.22 കോടി ആഭ്യന്തര സഞ്ചാരികൾ
- വിവിധ ജില്ലകളിലായി 32 യുവജന സഹകരണസംഘങ്ങൾ
- നെല്ലുസംഭരണത്തിനും അരി ഉൽപ്പാദനത്തിനും സഹകരണമേഖലയിൽ കാപ്കോസ്
- 2739 കലാകാരന്മാർക്ക് വജ്രജൂബിലി ഫെലോഷിപ്പായി 70.89 കോടി രൂപ നൽകി
- പുതിയ സാംസ്കാരിക സമുച്ചയങ്ങൾ നിർമ്മിച്ചു
- കേരളത്തിന്റെ പൊതുകടം അനുപാതം കുറച്ചു കൊണ്ടു വരുന്നു
- മൃഗചികിത്സാസേവനം വീട്ടുപടിക്കൽ ലഭ്യമാക്കാൻ
- കോൾ സെന്റർ (നം.1962)
- ക്ഷീരമേഖലയിലെ പദ്ധതികൾ ഓൺലൈനിൽ അപേക്ഷിക്കാൻ ക്ഷീരശ്രീ പോർട്ടൽ
- ഒരു പഞ്ചായത്തിൽ ഒരുകളിക്കളം പദ്ധതി.
- 22 പുതിയ സിന്തറ്റിക്ക് ട്രാക്ക്
- 961 കായിക താരങ്ങൾക്ക് നിയമനം
- സമ്പൂർണ്ണ ഇ-സ്റ്റാമ്പിങ്ങ്
