കോൺടാക്ട് സംഘടിപ്പിച്ച 18 മത് ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലിൽ മികച്ച ഷോർട്ട് ഫിലിം പുരസ്കാരം നേടിയ പ്ലാവ് എന്ന ഷോർട്ട് ഫിലിമിന്റെ നിർമ്മാതാവ് ബേബി മാത്യു സോമതീരം നടി ശ്രീലതയിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്നു. ഡോ. പ്രമോദ് പയ്യന്നൂർ, കൊല്ലം തുളസി, വഞ്ചിയൂർ പ്രവീൺകുമാർ, കോൺടാക്ട് പ്രസിഡന്റ് മുഹമ്മദ് ഷാ എന്നിവർ സമീപം.
തിരുവനന്തപുരം ; കോൺഫിഡറേഷൻ ഓഫ് ഫിലിം ആന്റ് ടിവി ആർട്ടിസ്റ്റ് കൊമേഴ്ഷ്യൽ ഓപ്പറേഷൻ ആന്റ് ടെക്നീഷ്യൻ ( കോൺടാക്ട്) സംഘടിപ്പിച്ച 18 മത് ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലിൽ അവാർഡ് പരേതനായ ആർ.എസ്. പ്രദീപ് സംവിധാനം ചെയ്ത പ്ലാവ് എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.
സാമൂഹ്യ പ്രതിബന്ധതയുള്ള സിനിമയുടെ നിർമ്മാതാവായ ബേബി മാത്യു സോമതീരമാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്.
ഇതേ ഡോക്യുമെന്ററിയുടെ വിവരണത്തിന് കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്കാരവും, സയൻസ് ആൻഡ് എൻവയോൺമെന്റ് വിഭാഗത്തിൽ സംസ്ഥാന പുരസ്കാരം നേടിയിരുന്നു.
മികച്ച കലാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് വീതം ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ബേബി മാത്യു സോമതീരത്തിന്റെ നേതൃത്വത്തിലുള്ള സോമ ക്രിയേഷനാണ് പ്ലാവും നിർമ്മിച്ചത്. ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി “വേനൽ പെയ്ത ചാറ്റു മഴ” 2019ലെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാർഡ്, 2023ൽ 69ാം ദേശീയ ചലച്ചിത്ര അവാർഡിൽ “മൂന്നാം വളവ് ” എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്നു പരേതനായ ആർ. എസ് പ്രദീപ്.
ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നടി ശ്രീലതയിൽ നിന്നും നിർമ്മാതാവ് ബേബി മാത്യു സോമതീരം പുരസ്കാരം ഏറ്റുവാങ്ങി.
