പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും കേരള നിയമസഭ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത് പകല്‍ക്കൊള്ളയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാല്‍ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പ് ആവര്‍ത്തിക്കുകയാണ്.
പ്രതിപക്ഷത്തിരുന്നപ്പോള്‍ ”സംസ്ഥാനം നികുതി കുറയ്ക്കണം” എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കയാണ്. സ്വന്തം വാദം പ്രാവര്‍ത്തികമാക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും നികുതി കുറയ്ക്കാനും അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആകാംക്ഷാഭരിതരാണെന്നും പിണറായി പറഞ്ഞു.
