വിളപ്പില്‍ശാല: പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച പോക്‌സോ കേസിലെ പ്രതിയായ മലയിന്‍കീഴ് സ്വദേശിയായ 19 വയസ്സുള്ള ശ്രേയസ് അറസ്റ്റിലായി.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കാട്ടാക്കട ഡെപ്യൂട്ടി സൂപ്രണ്ട് അനുരൂപിന്റെ നിര്‍ദ്ദേശപ്രകാരം വിളപ്പില്‍ശാല പോലീസ് ഇന്‍സ്‌പെക്ടര്‍ സജി.ജി.എസ്. സബ് ഇന്‍സ്‌പെക്ടര്‍.രാജന്‍.ജെ, SCPO മാരായ അജി, അഖില്‍, CPO വിഷ്ണു എന്നിവരടങ്ങിയ സംഘം അതിവിദഗ്ദ്ധമായി അറസ്റ്റ് ചെയ്തു.
പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
