പ്രതിപക്ഷ അഭിപ്രായങ്ങൾ കേൾക്കുകയും വില കല്പിയ്ക്കുകയും ചെയ്തിരുന്ന പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് നെഹ്റു: മന്ത്രി ജി.ആർ. അനിൽ, thiruvananthapuram news, trivandrum news, latest thiruvananthapuram news, thiruvananthapuram news today, breaking thiruvananthapuram news, thiruvananthapuram politics, thiruvananthapuram crime news, thiruvananthapuram education news, thiruvananthapuram weather, thiruvananthapuram real estate news, thiruvananthapuram district news thiruvananthapuram city news thiruvananthapuram news updates thiruvananthapuram news in english local thiruvananthapuram news, minister g r anil, g r anil news, gr anil kerala, food minister kerala, g r anil minister, g r anil food supplies, minister gr anil pm shri, g r anil nutritional security, gr anil consumer affairs, g r anil nedumangad,

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ കൂടി ഉൾക്കൊണ്ടു കൊണ്ടാണ് രാജ്യഭരണം നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ഇന്നു നാം കാണുന്ന ആധുനിക ഭാരതത്തിന്റെ എല്ലാ പുരോഗതികൾക്കും അടിത്തറ ഇടാൻ നെഹ്റുവിനു കഴിഞ്ഞതെന്നും ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ അനിൽ അഭിപ്രായപ്പെട്ടു.

നെഹ്റുവിന്റെ ജനാധിപത്യ-മതേതരത്വ പ്രവർത്തനങ്ങളെ ആർക്കും തമസ്കരിയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച 165-ാമത് നെഹ്റു ജയന്തിയും, ശിശുദിന ആഘോഷങ്ങളും ഉൽഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
അഡ്വ.കെ. മോഹൻ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻഡോ:എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം ടി.കെ.എ. നായർ ഐ.എ.എസ് നിർവ്വഹിച്ചു. വി.കെ. മോഹൻ, പി.ദിനകരൻ പിള്ള, കരകുളം ശശി, വി.സി. പ്രമോദ്,സി.എസ്. രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.

പ്രതിപക്ഷ അഭിപ്രായങ്ങൾ കേൾക്കുകയും വില കല്പിയ്ക്കുകയും ചെയ്തിരുന്ന പ്രധാനമന്ത്രിയായിരുന്നു പണ്ഡിറ്റ് നെഹ്റു: മന്ത്രി ജി.ആർ. അനിൽ

Leave a Reply

Your email address will not be published. Required fields are marked *

Related News