ലേബർ കോഡുകൾ നടപ്പാക്കുന്നതിനെതിരെ തൊഴിലാളി പ്രക്ഷോഭം
ജി പി ഒ യ്ക്ക് മുമ്പിൽ യുഡിടിഎഫ് ധർണ്ണ . നവം 26 (നാളെ) രാവിലെ 10.30 ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ എതിർപ്പിനെ അവഗണിച്ച് 29 തൊഴിൽ നിയമങ്ങൾ റദ്ദുചെയ്തു നാല് ലേബർകോഡുകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ തൊഴിലാളി സംഘടനകൾ നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി നാളെ രാവിലെ ഐഎൻടിയുസി നേതൃത്വത്തിലുള്ള യുഡിഎഫ് അനുകൂല സംഘടനകൾ (യുഡി ടിഎഫ്) പുളിമൂട്ടിൽ ജിപി ഒയ്ക്ക് മുമ്പിൽ ധർണ്ണ സംഘടിപ്പിക്കുന്നു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും യുഡിടിഎഫ് ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുമെന്നും വിവിധ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നും സംയുക്ത സമരസമിതി ജനറൽ കൺവീനർ വി. ആർ. പ്രതാപൻ വാർത്താ കുറിപ്പിൽ അറിയിച്ചു.
