തെരഞ്ഞെടുപ്പ് ഇത്തവണ കളർഫുൾ ആണ്. പ്രചാരണത്തിന് പോസ്റ്ററും കൊടിയും മാത്രമല്ല, പ്രവർത്തകരുടെ വേഷം വരെ പ്രചാരണമാണ്. ചിഹ്നം പതിച്ച തൊപ്പിയും ടീഷർട്ടും ആണ് പുതിയ താരം. സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച ഷർട്ടുകളും ടീഷർട്ടുകളും ഉണ്ട്.
ജില്ലയിലെ കടകളിൽ പ്രധാന പാർട്ടികളുടെ എല്ലാം ചിഹ്നം പതിച്ച ടീഷർട്ടുകളും തൊപ്പികളും വിപുലമാണ്. ഇത്തവണ ചിഹ്നം പതിച്ച ടീ ഷർട്ടുകൾക്ക് മികച്ച വില്പനയുണ്ടെന്ന് ചാലയിലെ എം എസ് പ്രിന്റ് ഉടമ ഷമീർ പറഞ്ഞു. 130 രൂപയ്ക്ക് ടീഷർട്ടും 40 രൂപയ്ക്ക് തൊപ്പിയും ലഭിക്കുമെന്നതിനാൽ പാർട്ടി പ്രവർത്തകർ എല്ലാം ഇത് വാങ്ങി ഉപയോഗിക്കുകയാണ്. 150 രൂപ നൽകിയാൽ സ്ഥാനാർത്ഥിയുടെ ചിത്രം ഉൾപ്പെടെ ടീഷർട്ടിൽ പ്രിന്റ് ചെയ്തു നൽകും പ്രിന്റ് ചെയ്തു നൽകും.
ഗ്രാമപ്രദേശങ്ങളിലും നഗരത്തിലും ഇതിന് ആവശ്യക്കാരുണ്ട്. വാശിയറിയ തിരഞ്ഞെടുപ്പ് നടക്കുന്ന കോർപ്പറേഷനിലാണ് കൂടുതൽ ആവശ്യക്കാ രെന്ന് വ്യാപാരികൾ പറയുന്നു.
ഇതോടൊപ്പം ചിഹ്നം പതിച്ച കരയുള്ള മുണ്ട് വില്പനയും തകൃതിയാണ്.
