മധ്യപ്രദേശിലെ ഇൻഡോറിൽ വച്ച് നടന്ന 69 മത് ദേശീയ സ്കൂൾ സബ്ജൂനിയർ അത്ലറ്റിക്സില് കേരളം ഓവറോൾ ചാമ്പ്യൻമാരായി. അതുകൂടാതെ പെൺകുട്ടികളുടെ വിഭാഗത്തിൽ സെക്ഷൻ ചാമ്പ്യന്മാരും ആയി.
4 സ്വർണ്ണവും മൂന്ന് വെങ്കലമെഡലും നേടി 28 പോയിന്റ് കരസ്ഥമാക്കിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. കഴിഞ്ഞവർഷം ആകെ രണ്ട് വെങ്കല മെഡൽ മാത്രമാണ് നേടാൻ സാധിച്ചത്.
ഈ വർഷം മികച്ച തിരിച്ചുവരവാണ് കേരളം നടത്തിയത്. ചിട്ടയായ ആസൂത്രണവും പരിശീലനവുമാണ് കേരളത്തിന് മികച്ച വിജയം കൈവരിക്കാൻ മുതൽക്കൂട്ടായത്.
കഴിഞ്ഞ ആഴ്ച നടന്ന സീനിയർ വിഭാഗം അത്ലറ്റിക്സില് കേരളം ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു.
