തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം ഡിസംബർ 10 രാവിലെ 10 ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ വ്യവസായ-നിയമ വകുപ്പു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അദ്ധ്യക്ഷനായിരിക്കും.
ന്യുവാൽസ് വൈസ് ചാൻസലർ ഡോ. ജി. ബി. റെഡ്ഢി മുഖ്യപ്രഭാഷണം നടത്തും. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പ്രഭാഷണവും അംഗം വി. ഗീത സ്വാഗതവും ആശംസിക്കും.
നിയമ സെക്രട്ടറി കെ. ജി. സനൽകുമാർ, മുഖ്യവിവരാവകാശ കമ്മീഷണർ വി. ഹരി നായർ, മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി കെ. ആർ. സുചിത്ര, കേരള സർവ്വകലാശാല നിയമവിഭാഗം മേധാവി ഡോ. സിന്ധു തുളസീധരൻ, മാർ ഗ്രിഗോറിയസ് ലാ കോളേജ് നിയമ ഫാക്കൽറ്റി സുഷമ ജോർജ്ജ് എന്നിവർ പ്രഭാഷണം നടത്തും.
