സ്ത്രീ പീഡനക്കേസിലും ഗർഭഛിദ്ര കേസിലും കേരള പോലീസ് തിരഞ്ഞിരുന്ന മുൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് നേതൃത്വം ഇടപെട്ട് കർണാടക സർക്കാരാണ് സംരക്ഷിച്ചതെന്ന് രാഷ്ട്രീയ ജനതാദൾ (RJD) സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
ഒരു സംസ്ഥാനത്തെ ക്രിമിനൽ കേസിലെ പ്രതിയെ രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ മറ്റൊരു സംസ്ഥാനത്തെ സർക്കാർ സംരക്ഷിക്കുന്നത് നിയമവിരുദ്ധവും നിയമത്തെ വെല്ലുവിളിക്കുന്നതും ആണ്. സെഷൻസ് കോടതി ജാമ്യം തള്ളിയപ്പോൾ മാത്രം പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞ സ്ഥിതിക്ക് കോൺഗ്രസ് വീണ്ടും തിരിച്ചെടുക്കുമോ എന്ന് അറിയാൻ താല്പര്യമുണ്ട്.
രാഹുൽ മങ്കൂട്ടത്തിലിനെതിരെ ഇതേവരെ പരസ്യ നിലപാടെടുക്കാനോ തള്ളിപ്പറയാനോ അദ്ദേഹത്തിൻറെ സ്പോൺസർ ആയ ഷാഫി പറമ്പിലിനെ പോലെയുള്ള നേതാക്കൾ തയ്യാറായിട്ടില്ല എന്നത് അത്ഭുതകരമാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ പല കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുമെന്ന് ഭയമുള്ളതുകൊണ്ടാണ് ഇദ്ദേഹത്തെ സംരക്ഷിക്കാൻ കോൺഗ്രസിന്റെ ദേശീയ നേതൃത്വം തന്നെ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്.
