തിരുവനന്തപുരം : ഡോ. വിലാസിനി സുന്ദരേശൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശരീര ശാസ്ത്രത്തിന് ഒരാമുഖം എന്ന ഗ്രന്ഥം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ പ്രകാശനം ചെയ്തു. എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ
കെ.എ. ബീന പുസ്തകം ഏറ്റുവാങ്ങി.
ഡയറക്ടർ ഡോ. സത്യൻ എം.ആധ്യക്ഷ്യം വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫിസർ സ്മിതാ ഹരിദാസ് പുസ്തകപരിചയം നടത്തി. കൗമാരക്കാരുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി. നായർ പ്രഭാഷണം നടത്തി.
കോട്ടൺഹിൽ ഗവ ജി.എച്ച്.എസ്.എസ്. എസ്.എം.സി. ചെയർമാൻ ബ്രിജിത്ത് ലാൽ എം.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോട്ടൺഹിൽ സ്കൂൾ പ്രിൻസിപ്പാൾ ഗ്രീഷ്മ വി. സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സബ് എഡിറ്റർ അനുപമ ജെ നന്ദിയും പറഞ്ഞു.
