ചാവർകോഡ് CHMM കോളേജിലെ മീഡിയ ക്ലബ്ബിന്റെയും ലിറ്ററെറി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രശസ്ത ഭരതനാട്യ കലാകാരി ഉമാ ഗോവിന്ദ് ശിഷ്യരായ ആരതി സുധാകരനും നന്ദിത മോഹനും ചേർന്ന് നടനം 2025 ഭരതനാട്യം പഠന ക്ലാസും പ്രകടനവും നടത്തി.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം METCA ചെയർമാൻ എ സൈനുലബ്ദീൻ പൂന്തോട്ടം നിർവഹിച്ചു. പ്രിൻസിപ്പൽ Dr. എൽ തുളസീധരൻ അധ്യക്ഷവഹിച്ചു.
ആശംസ അറിയിച്ചുകൊണ്ട് ഇ ഷാജഹാൻ (ജനറൽ സെക്രട്ടറി Metca), പി സ് ബഷീർ (ട്രഷറർ Metca), ഷിബിലി മുസ്തഫ (വൈസ് ചെയർമാൻ Metca), കെ മൻസൂർ (വൈസ് ചെയർമാൻ Metca), Dr നിഷ എസ് ധരൻ (പ്രിൻസിപ്പൽ ബി എഡ് കോളേജ്), രാധാകൃഷ്ണൻ (പ്രിൻസിപ്പൽ എം എ എം സ്കൂൾ), Dr സിറാജ്ജുദ്ധീൻ എം (ഡയറക്ടർ എം ബി എ & എം സി എ), Dr അജീന എം അമീർ (HOD ബി സി എ). ലിറ്ററെറി ക്ലബ്ബിന്റെയും മീഡിയ ക്ലബ്ബിന്റെയും കൺവീനർ ഹരീഷ് ചന്ദ് സ്വാഗതം ആശംസിച്ചു. എം എ എം സ്കൂളിലെയും ബി എഡ് കോളേജിലെയും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
