തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 3 പുസ്തകങ്ങൾ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽകേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു പ്രകാശനം ചെയ്തു. മൊഴിമാറ്റവും വിവർത്തനവും
ദർശനം സങ്കേതം പ്രയോഗം (ഡോ. ആർ. ഗോപിനാഥൻ),
ഓക്കമിന്റെ ക്ഷൗരക്കത്തി- ചില ശാസ്ത്രചിന്തകൾ (ഡോ. വി. രാമൻകുട്ടി) , പ്രാഥമിക ദർശനത്തെക്കുറിച്ചുള്ള ചിന്തകള്‍ (റെനെ ദെകാർത്ത്, വിവർത്തനം : ഡോ. ഡി. രാജേന്ദ്രൻ) എന്നീ പുസ്തകങ്ങൾ യഥാക്രമം സിവിൽ സർവീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ എം. പി. ലിപിന്‍രാജ് (ഐ. ആർ. എസ്), കവിയും എഴുത്തുകാരിയുമായ അനുജ ഗണേഷ്, സിന്ധു വാസുദേവന്‍ എന്നിവർ ഏറ്റുവാങ്ങി.
ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു.
അസി. ഡയറക്ടർ എന്‍. ജയകൃഷ്ണന്, ഗ്രന്ഥകർത്താക്കളായഡോ. വി. രാമൻകുട്ടി, ഡോ. ആർ. ഗോപിനാഥൻ, ഡോ. ഡി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
സീനിയർ റിസർച്ച് ഓഫീസർ സ്മിതാ ഹരിദാസ് സ്വാഗതവും റിസർച്ച് ഓഫീസർ
ദീപ്തി കെ.ആര് നന്ദിയും പറഞ്ഞു.
കേരള നിയമസഭയിലെ പുസ്തകോത്സവ സ്റ്റാളിൽ (സറ്റാൾ നമ്പർ 262- 266) പുസ്തകങ്ങൾ ലഭ്യമാണ്.
