തിരുവനന്തപുരം: ലൈബ്രറി കൗൺസിൽ ലൈബ്രേറിയന്മാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണമെന്നും മിനിമം വേതനം നടപ്പിലക്കണമെന്നും കേരള സ്റ്റേറ്റ് ലൈബ്രേറിയൻ അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ഡോ. വള്ളിക്കാവ് മോഹൻദാസ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എം റൈസ് അദ്ധ്യക്ഷത വഹിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മഹേഷ് മാണിക്കം സംഘടന രേഖ അവതരിപ്പിച്ചു.
യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ഇടമന , കെ. ദേവകി , അഡ്വ. സി.എ. നന്ദകുമാർ എന്നിവർ സംസാരിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികളായി പുലിപ്പാറ സന്തോഷ് (പ്രസിഡൻ്റ് ) എസ് ഗോപകുമാർ, ഗോപാലകൃഷ്ണൻ നായർ, പി.ജി.ബിജു, വിജയകുമാരി (വൈസ് പ്രസിഡൻ്റ് മാർ ) അഡ്വ. സി. എ.നന്ദകുമാർ (സെക്രട്ടറി) യു. കമാൽ ,സുനിത ഭായ്, മഞ്ചു ഗിരീഷ് (ജോയിൻ്റ് സെക്രട്ടറി മാർ )സന്തോഷ് കുമാർ കാട്ടക്കട (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
