കെ. ജി. എം. ഓ. എ. തിരുവനന്തപുരം കുട്ടികൾ ക്കായി അമൃതകിരണം മെഡി ഐ ക്യു. സീസൺ 8 ജില്ലാതല ക്വിസ് മത്സരം നടത്തി. പ്രോഗ്രാം സംസ്ഥാന ട്രഷറർ ഡോ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. സുനിത. എൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ലയോളാ സ്കൂൾ ലെ സിദ്ധി വിനായകൻ, കൗഷിക് നായർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
തോന്നക്കൽ govt. HSS ലെ ചേതൻ. ആർ. ശിഖ. ആർ സതീഷ് രണ്ടാം സ്ഥാനവും,ഗവണ്മെന്റ് എച്. എസ് പ്ലാവൂർ ലെ ദിയാനി. ആർ. രതീഷ്, ശിവഗംഗ. ഡി. കെ. എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൺവീനർ Dr. സന്ദീപ്,സെക്രട്ടറി ബിന്ദു,ട്രഷറർ ഡോ വിപിൻ, ക്വിസ് മാസ്റ്റേഴ്സ് ആയി ഡോ. ഷീജ സുരേഷ്, ഡോ. ശ്രീദേവി എന്നിവർ പങ്കെടുത്തു.
ജില്ലാ തലത്തിൽ സമ്മാനർഹർ ആയവർക്ക് ട്രോഫി യും സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനിച്ചു.. ജില്ലാ തലത്തിൽ ഒന്നാം സമ്മാനർഹമായ ടീം സംസ്ഥാനതല മത്സരത്തിൽ jan 24 നു ആനയറ ima ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന വേദിയിൽ മത്സരിക്കും.
