യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10,100 കോടി രൂപ കടന്നതായി 2025 ഡിസംബര്‍ 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ടിന്റെ ഏകദേശം 65 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളിലും ബാക്കിയുള്ളത് മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ് , മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടെക് മഹീന്ദ്ര ലിമിറ്റഡ് എന്നിവയാണ് ഈ പോര്‍ട്ട്ഫോളിയോയിലെ നിക്ഷേപത്തിന്റെ ഏകദേശം 44 ശതമാനവും കൈകാര്യം ചെയ്യുന്നത്.
2005 ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇക്വിറ്റി പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂലധന വളര്‍ച്ച ആഗ്രഹിക്കുന്നവരുമായ നിക്ഷേപകര്‍ക്ക് യുടിഐ വാല്യൂ ഫണ്ട് അനുയോജ്യമായേക്കാം. വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത്തരം മുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വരെ ന്യായമായ ലാഭം ആഗ്രഹിക്കുന്ന മിതമായ റിസ്ക് എടുക്കാന്‍ താല്പര്യമുള്ള നിക്ഷേപകര്‍ക്കും ഈ ഫണ്ട് അനുയോജ്യമാണ്.
