ഡിജിറ്റൽ സർവെ നടപടികൾ അന്തിമഘട്ടത്തിലുള്ള കല്ലിയൂർ വില്ലേജിൽ ഭൂവുടമകൾ മൊബൈൽ,ആധാർ നമ്പർ വെരിഫിക്കേഷൻ അടിയന്തിരമായി പൂർത്തിയാക്കണം. കരമടവ്, ക്രയവിക്രയം തുടങ്ങിയ വസ്തുസംബന്ധമായ തുടർസേവനങ്ങൾ ലഭിക്കുന്നതിന് മൊബൈൽ നമ്പർ, ആധാർ വെരിഫിക്കേഷൻ നടത്തേണ്ടത് അത്യാവശ്യമാണ്.
വെരിഫിക്കേഷൻ നടത്താത്ത ഭൂവുടമകൾ പത്ത് ദിവസത്തിനുള്ളിൽ കരമന പഴയ പോസ്റ്റോഫീസ് റോഡിൽ സ്ഥിതിചെയ്യുന്ന കല്ലിയൂർ വില്ലേജിൻ്റെ ക്യാമ്പ് ഓഫീസിൽ ഹാജരായി നിർബന്ധമായും വെരിഫിക്കേഷൻ നടത്തേണ്ടതാണെന്ന് തിരുവനന്തപുരം റീസർവെ സൂപ്രണ്ട് അറിയിച്ചു.
