ബാലരാമപുരം തലയിൽ സിഎസ്ഐ പള്ളിക്ക് സമീപം കരിംപ്ലാവു വിള പുത്തൻവീട്ടിൽ മണികണ്ഠൻ, പൂഴിക്കുന്ന് എസ്റ്റേറ്റിനു സമീപം ഷാജീർ എന്നിവരാണ് പൊലീസിന്റെ തമ്പാനൂർ പിടിയിലായത്.
വെള്ളിയാഴ്ചയാണ് സംഭവം. കോഴിക്കോട് നിന്നും ജോലി കഴിഞ്ഞു തമ്പാനൂരിൽ എത്തി വീട്ടിലേക്ക് പോകാനായി അരിസ്റ്റ ജംഗ്ഷനിലേക്ക് നടന്നുപോയ തൊളിക്കോട് സ്വദേശി ഉമ്മർഖാന് നേരെയാണ് പാർത്ഥാസ് ടെക്സ്റ്റൈൽസിന് സമീപം വച്ച് ആക്രമണം ഉണ്ടായത്
ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ഉമ്മർ ഖാനെ കുത്തി പരിക്കേൽപ്പിച്ച് കയ്യിലിരുന്ന ഫോണും ബാഗും പിടിച്ചു പറിച്ചു കൊണ്ടുപോയി.
കൃത്യത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. ബിനു കുമാറിന്റെ നിർദേശപ്രകാരം തമ്പാനൂർ പോലീസ് സ്റ്റേഷന്റെ ചാർജുള്ള കരമന ഇൻസ്പെക്ടർ ശ്രീ. അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തമ്പാനൂർ എസ്. ഐ ബിനു മോഹൻ, എസ് സി പി ഓ മാരായ മിഥുൻ, ശ്രീരാഗ്, സിപിഒ മാരായ ഷിഹാബ്, അനു കൃഷ്ണൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് remand ചെയ്തു.
