തിരുവനന്തപുരം ; പോത്തൻകോട് ലക്ഷംവീട് കോളനിയിൽ കല്ലൂർ പാണൻ വിളയിൽ സുധീഷിനെ (35) വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റുകയും ചെയ്ത കേസിൽ പത്താം പ്രതി ജിഷ്ണു പ്രദീപിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.
കേസിൽ സുധീഷ് ഉണ്ണി, ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്, ശ്യാംകുമാർ, നിധീഷ് (മൊട്ട നിധീഷ്), നന്ദിഷ്, രഞ്ജിത്, അരുൺ, സച്ചിൻ, സൂരജ്, ജിഷ്ണു പ്രദീപ്, നന്ദു എന്നിവരെ നെടുമങ്ങാട് പ്രത്യേക കോടതി 2025 ഏപ്രിൽ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. അതിൽ പത്താം പ്രതി ജിഷ്ണു പ്രദീപിന്റെ ശിക്ഷയാണ് ഹൈക്കോടതി ഇപ്പോൾ മരവിപ്പിച്ചത്.
ജിഷ്ണു പ്രദീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതായി തെളിയിക്കാൻ കഴിഞ്ഞില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്കിയിരിക്കുന്നത്.
