തിരുവനന്തപുരം: ഇന്ത്യന്‍ റോഡുകളില്‍ യൂറോപ്യന്‍ എഞ്ചിനീയിംഗിന് കൂടുതല്‍ സാധ്യതകള്‍ തുറന്ന് നല്‍കുകയെന്ന ലക്ഷ്യം പിന്തുടരുന്ന സ്കോഡ ഓട്ടോ ഇന്ത്യ പുതിയ കുഷാക്ക് അവതരിപ്പിച്ചു.
എയ്റ്റ്-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന്, റിയര്‍ സീറ്റ് മസാജ് ഫംഗ്ഷന് തുടങ്ങി അനവധി പുതിയ ഫീച്ചറുകള്‍ പുതിയ കുഷാക്കിലുണ്ട്. ഇവ ഈ സെഗ്മന്റിലെ പുതുമകളാണ്. മൂല്യം, സുരക്ഷ, ഡൈനാമിക് എന്നിവയെ പുനര്‍നിര്‍വചിക്കുന്നതാണ് പുതിയ കുഷാക്കെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായുള്ള സ്കോഡയുടെ ആദ്യത്തെ കാറാണ് കുഷാക്ക്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍പിടിക്കുന്ന വാഹനവുമാണിത്.
10.1 ഇഞ്ചുള്ള പുതുതലമുറ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യയുടെ ഡിജിറ്റല്‍ അനുഭവം പകര്‍ന്ന് നല്‍കും. ഗൂഗിള്‍ ഓട്ടോമോട്ടീവ് എഐ ഏജന്റ് ശക്തിപകരുന്ന ആധുനിക വോയ്സ് അസിസ്റ്റന്റ് ഇതിന്റെ കാതലാണ്. പ്രാദേശിക സാഹചര്യങ്ങള്‍ മനസ്സിലാക്കി വികസിപ്പിച്ചിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഇന്ത്യന്‍ ഇംഗ്ലീഷ് ശൈലികള്‍ മനസ്സിലാക്കാനുള്ള ശേഷിയുണ്ട്.
