എ കെ പി സി ടി എ 68-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മുൻ മന്ത്രിയും കേരള കർഷകസംഘം സംസ്ഥാന പ്രസിഡൻ്റുമായ എം വിജയകുമാർ പ്രകാശനം നിർവഹിച്ചു. സ്വാഗത സംഘം വൈസ് ചെയർപേഴ്സണും
എ കെ പി സി ടി എ ജനറൽ സെക്രട്ടറിയും ആയ ഡോ ബിജുകുമാർ കെ അധ്യക്ഷത വഹിച്ചു.
എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് എ നിശാന്ത്, വൈസ് പ്രസിഡന്റ് ആഷ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ ഡോ സോജു എസ് സ്വാഗതവും ഫിനാൻസ് കൺവീനർ ഡോ സുമേഷ് ജി എസ് നന്ദിയും പറഞ്ഞു.
2026 ഫെബ്രുവരി 27, 28, മാർച്ച് 1 തീയതികളിൽ തിരുവനന്തപുരം എ കെ ജി ഹാളിൽ വെച്ചാണ് സമ്മേളനം.
തിരുവനന്തപുരം കിളിമാനൂർ സ്വദേശി വി കെ രമേഷ് കുമാർ ആണ് ലോഗോ രൂപകല്പന ചെയ്തത്.
