- പുതിയ ഗവേഷണ കേന്ദ്രം ഇന്ത്യയുടെ സൈബർ കരുത്തിനെ ശാക്തീകരിക്കും പ്രതിഭകളെ വളർത്തും പൊതു-സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കും
- നിർണായക സംരംഭത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളെ ക്ഷണിക്കും
തിരുവനന്തപുരം: ക്ലൗഡ് സുരക്ഷയിലെ അഗ്രഗണീയരായ സ്കെയ്ലറും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളിലൊന്നായ ഭാരതി എയർടെലും (‘എയർടെൽ’) ചേർന്ന് എഐ & സൈബർ ത്രെട്ട് റിസർച്ച് സെന്റർ- ഇന്ത്യ ആരംഭിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക, ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമായ ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിങ്, ഊർജം പോലെയുള്ള മേഖലകളേയും വ്യവസായങ്ങളേയും ആസ്തികളേയും കൂടാതെ ഡിജിറ്റൽ ഉപയോക്താക്കളേയും സംരക്ഷിക്കുന്നിനുള്ള ദേശീയ സൈബർ കരുത്തും ഇന്ത്യയുടെ അതിവേഗം വ്യാപിക്കുന്ന ഡിജിറ്റൽ വ്യവസ്ഥയിൽ വിശ്വസനീയമായ എഐയെ സന്നിവേശിപ്പിക്കുന്നതിന്റെ വേഗവും വർദ്ധിപ്പിക്കാൻ ഈ ബഹുപങ്കാളിത്ത ഡിജിറ്റൽ സംരംഭം പ്രതിജ്ഞാബദ്ധമാണ്.
സ്കെയ്ലറിന്റെ ഗവേഷണ പ്രതിഭയുടെ ഗണ്യമായ പങ്കും ഇന്ത്യയിൽ ആയതിനാൽ ഏറെക്കാലമായി സ്കെയ്ലറിന്റെ സാങ്കേതികവിദ്യ ഇന്നോവേഷന്റേയും സൈബർ ഗവേഷണത്തിന്റേയും ഒരു നിർണായക കേന്ദ്രമാണ് ഇന്ത്യ. സ്വകാര്യ മേഖല, പൊതു മേഖല, അക്കാദമിക രംഗം, സർക്കാർ എന്നിവ തമ്മിലുള്ള സഹകരണത്തിനുള്ള ഒരു ദേശീയ പ്ലാറ്റ്ഫോമിലേക്കുള്ള സ്കെയ്ലറിന്റെ വിപുലീകരണമായി ഈ ഗവേഷണ കേന്ദ്രം പ്രവർത്തിക്കും. ഈ കേന്ദ്രം രാജ്യത്തിന്റെ സൈബർ പ്രതിരോധത്തെ ശാക്തീകരിക്കുക, വികസിത ഭാരതത്തിലേക്കും സമാധാനപരവും സുരക്ഷിതവും ഡിജിറ്റലായി സ്വയംപര്യാപ്തവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ പിന്തുണയ്ക്കാനുള്ള ഭാവി പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ‘ഇന്ത്യയിൽ, ഇന്ത്യയ്ക്കുവേണ്ടി’ രൂപകൽപന ചെയ്തതാണ്.
നിർണായകമായ മേഖകളിൽ സംവിധാനങ്ങളെ സ്ഥാപനങ്ങളുടെ തലത്തിൽ അല്ലാതെ ജനസംഖ്യാതലത്തിൽ നിർമ്മിക്കുന്ന ഇന്ത്യയൊരു ഡിജിറ്റൽ തലമുറ രൂപാന്തരത്വത്തിന്റെ മധ്യത്തിലാണ്, ഇത് ദേശീയമായി ആക്രമണത്തിന് വിധേയമാകുന്ന പരിധി നാടകീയമായി വർദ്ധിപ്പിക്കുന്നു. അതേസമയം തന്നെ, ദേശ രാഷ്ട്രങ്ങളും സാമ്പത്തിക പിന്തുണയുള്ള അക്രമികളും എഐയെ അതിസൂക്ഷ്മ തലത്തിൽ തിരയാനും ലക്ഷ്യമിടാനും ആയുധമാക്കാനും വേണ്ടി ഉപയോഗിക്കുന്നത് വർദ്ധിക്കുന്നതിനാൽ ഭീഷണിയുടെ മേഖല അതിവേഗം വളരുന്നു. ഓരോ മാസവും ഇനിപറയുന്നവ അടക്കം ലക്ഷക്കണക്കിന് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സ്കെയ്ലറുടെ ഗവേഷണ വിഭാഗമായ ത്രെട്ട്ലാബ്സ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുന്നു:
- ദേശ രാഷ്ട്രങ്ങളുടെ സൈബർ അട്ടിമറി പ്രവർത്തനം പ്രാദേശിക ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ ഉപയോഗിക്കുന്നു, അത് അനവധി ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നു;
- ഇന്ത്യയിലെ സ്വകാര്യ, പൊതു മേഖലകളിലേക്കുള്ള നുഴഞ്ഞു കയറ്റശ്രമങ്ങളിൽ വൻവർദ്ധനവ്, 20,000 ത്തോളം ഉറവിടങ്ങളിൽ നിന്നുമുള്ള 1.2 മില്ല്യൺ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ 58 ഇന്ത്യൻ ഡിജിറ്റൽ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടു; കൂടാതെ
- ഇന്ത്യയിലെ വിവിധ വ്യവസായങ്ങളെ ലക്ഷ്യമിട്ട്, ഈ വ്യവസായങ്ങളിൽ നിലനിൽക്കുന്നതും എന്നാൽ അവയ്ക്ക് അറിവില്ലാത്തതുമായ സുരക്ഷാവീഴ്ച്ചകളെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ വർദ്ധിച്ചു.
നവീനമായ രീതിയിൽ ഭീഷണികൾ വളരുമ്പോൾ, പരമ്പരാഗതമായ ശൃംഖലാ കേന്ദ്രീകൃതമായ സുരക്ഷാ മാതൃകകൾ കാലഹരണപ്പെട്ടു, കൂടാതെ അവശ്യസേവനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയാകാം- വർദ്ധിച്ചുവരുന്ന അതിരുകളില്ലാത്ത, എഐയുടെ ശേഷിയുള്ള സാഹചര്യങ്ങളിൽ ദേശീയ ഡിജിറ്റൽ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിന് അടിസ്ഥാന ഘടന മുതൽ സുരക്ഷമാക്കുന്നതും ആധുനികമായ ആർക്കിടെക്ചറൽ മാറ്റവും അനിവാര്യമാക്കുന്നു.
എഐ & സൈബർ ത്രെട്ട് റിസർച്ച് സെന്റർ- ഇന്ത്യയുടെ ലക്ഷ്യങ്ങൾ നാല് തന്ത്രപരമായ തൂണുകളിൽ അധിഷ്ഠിതമാണ്:
- സംരക്ഷിക്കുക: ഇന്ത്യയുടെ ദേശീയ സൈബർ കരുത്തും ഡിജിറ്റൽ-ഫസ്റ്റ് ബിസിനസിനേയും ശക്തിപ്പെടുത്താൻ തത്സമയ, നടപടി സ്വീകരിക്കാവുന്ന ഇന്റലിജൻസ് നൽകുക.
- പരിഹാരം: സൈബർ ആക്രമണങ്ങളെ നിർവീര്യമാക്കാനും തടയാനും സർക്കാർ ഏജൻസികളുമായി നേരിട്ട് പങ്കാളിയാകുക.
- സൗകര്യമൊരുക്കുക: എഐ- പ്രേരിത പ്രതിരോധങ്ങളിലും സീറോ ട്രസ്റ്റ് ആർക്കിടെക്ചറിലും ശ്രദ്ധകേന്ദ്രീകരിച്ചുള്ള ആധുനിക സുരക്ഷാ ചട്ടക്കൂടുകളും സ്വീകരിക്കുക.
- നിർമ്മിക്കുക: ദേശീയ നൈപുണ്യ വിടവ് നികത്തുന്നതിനായി സ്പെഷ്യലൈസ്ഡ് എഐ, സീറോ ട്രസ്റ്റ് സർട്ടിഫിക്കേഷനുകളിലൂടെ സൈബർസുരക്ഷാ പ്രതിഭകളുടെ വളർച്ചയെ ശാക്തീകരിക്കുക.
സ്കെയ്ലറും എയർടെല്ലും സ്ഥാപക അംഗങ്ങൾ എന്ന നിലയിൽ ഇന്ത്യയ്ക്കുവേണ്ടി ശക്തവും വേഗവുമുള്ള റിസർച്ച്-ടു-റെസ്പോൺസ് സംവിധാനം സൃഷ്ടിക്കുന്നതിനായി സ്കെയ്ലറിന്റെ ആഗോള ഇന്റലിജൻസിനെ എയർടെല്ലിന്റെ പ്രാദേശിക ഓപ്പറേഷണൽ റീച്ചുമായി കൂട്ടിയോജിപ്പിക്കും. ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സ്പെഷ്യലൈസ്ഡ് ഭീഷണി ഗവേഷണ സംഘത്തെ സ്കെയ്ലർ വിന്യസിക്കും. ഈ സംഘം പ്രതിദിനം 500 ബില്ല്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്ന സ്കെയ്ലർ സീറോ ട്രസ്റ്റ് എക്സ്ചേഞ്ച് പ്ലാറ്റ് ഫോമിനെ ഉപയോഗിച്ച് ഇന്ത്യയിലെ പൊതു, സ്വകാര്യ മേഖലകളെ സുരക്ഷിതമാക്കുന്നതിനായി ഭീഷണികളെ വേർതിരിച്ചെടുക്കും. ഐഒടി, മൊബൈൽ ട്രാഫിക് എന്നിവ എയർടെൽ പരിശോധിക്കുകയും സ്കെയ്ലറുമായി സഹകരിച്ച് നെറ്റുവർക്കുകളെ നിരീക്ഷിക്കുകയും പുതിയ സൊല്യൂഷനുകൾ വികസിപ്പിക്കുകയും സംശയകരമായ പ്രവൃത്തിയെ അതിവേഗം തിരിച്ചറിയുകയും അതുസംബന്ധിച്ച് ആ ഇക്കോസിസ്റ്റത്തിന്റെ പങ്കാളികളുമായി ചേർന്ന് ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യും. ഭാവിയിൽ, ഇന്ത്യയിലെ പ്രധാന പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ളവരെ സെന്ററുമായി ചേർന്ന് പ്രവർത്തിക്കാനും ഇന്ത്യയിലുടനീളം സൈബർ കരുത്തിനെ ശാക്തീകരിക്കാനും ക്ഷണിക്കും.
‘ഞങ്ങളുടെ ഉപഭോക്താക്കളേയും രാജ്യത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളേയും സുരക്ഷിതമാക്കുക എന്നതാണ് എയർടെല്ലിന്റെ പ്രതിജ്ഞാബദ്ധത. സ്കെയ്ലറുമായുള്ള പങ്കാളിത്തം ഈ പ്രതിജ്ഞാബദ്ധതയുടെ തുടർച്ചയാണ്. അത്, ഇന്ത്യയുടെ വളരുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റത്തെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ എഐ ശേഷികളേയും സൈബർസുരക്ഷാ ഗവേഷണത്തേയും സംയോജിപ്പിക്കും,’ ഭാരതി എയർടെല്ലിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായ ഗോപാൽ വിത്തൽ പറഞ്ഞു. ‘ഓരോ പൗരനും ആത്മവിശ്വാസത്തോടെ കണക്ട് ചെയ്യാനും അഭിവൃദ്ധിപ്പെടാനും കഴിയുന്ന സുരക്ഷിതവും കൂടുതൽ കരുത്തുറ്റതുമായ ഡിജിറ്റൽ ഇന്ത്യയെ സൃഷ്ടിക്കുന്നതിന് നമ്മുടെ വിപണിയിലെ സവിശേഷമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കും. ഗവേഷണത്തിന്റെ പിന്തുണയുള്ള നമ്മുടെ കരുതൽ സംവിധാനം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സമാധാനപരവും സുരക്ഷിതവുമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കും.’
‘ഇന്ത്യ അസാധാരണമായ ജനസംഖ്യാ വലിപ്പത്തിലാണ് ഡിജിറ്റൽ സംവിധാനങ്ങൾ നിർമ്മിക്കുന്നത്. ഹൈപ്പർ-കണക്ടഡ് ആയ ലോകത്തിനുവേണ്ടി രൂപകൽപന ചെയ്തിട്ടില്ലാത്ത പരമ്പരാഗത ഫയർവാളുകളും വിപിഎന്നുകളും ഉപയോഗിച്ച് ഈ സംവിധാനത്തെ നിങ്ങൾക്ക് സുരക്ഷിതമാക്കാൻ സാധിക്കില്ല. സുരക്ഷിതമായി രൂപകൽപന ചെയ്ത ആധുനികമായ സീറോ ട്രസ്റ്റ് ആർക്കിടെക്ചർ അതിന് ആവശ്യമാണ്,’ സ്കെയ്ലർ സ്ഥാപകനും സിഇഒയും ചെയർമാനുമായ ജയ് ചൗധരി പറഞ്ഞു. ‘എഐ & സൈബർ ത്രെട്ട് റിസർച്ച് സെന്റർ- ഇന്ത്യയിലൂടെ ഞങ്ങൾ ഇന്ത്യയുടെ പൊതു, സ്വകാര്യ മേഖലയെ സംരക്ഷിക്കാൻ ലോകത്തിലെ ഏറ്റവും വലിയ സെക്യൂരിറ്റി ക്ലൗഡിന്റെ പൂർണശക്തി ഞങ്ങൾ കൊണ്ടുവരും. ദിനംപ്രതിയുള്ള 500 ബില്ല്യൺ അധികം ഇടപാടുകളിൽ നിന്നുള്ള നടപടി സ്വീകരിക്കാവുന്ന ഇന്റലിജൻസിനെ പ്രാദേശിക നൈപുണ്യവുമായി സംയോജിപ്പിക്കുന്നതിലൂടെ ഞങ്ങൾ കേവലം തയ്യാറെടുക്കുക മാത്രമല്ല ചെയ്യുന്നത്, എതിരാളിയേക്കാൾ മുന്നിൽ നിൽക്കുന്ന പുതുതലമുറ പ്രതിരോധ നിരയെ ശാക്തീകരിക്കുകയാണ് ഞങ്ങൾ.’
