തിരുവനന്തപുരം : ഡോ. ജോർജ് വർഗീസ് കൊപ്പാറ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പദാർത്ഥങ്ങളുടെ സഞ്ചാരം ഗ്രാഫിനിലൂടെ മുന്നോട്ട്’ എന്ന പുസ്തകം തിരുവനന്തപുരത്ത് എൻ. വി. ഹാളിൽ മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവും വി.എസ്. എസ്. സി മുൻ ഡയറക്ടറുമായ എം. സി. ദത്തൻ പ്രകാശനം ചെയ്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ഭൗതികശാസ്ത്രവിഭാഗംമേധാവി പ്രൊഫസർ ഡോ. പ്രിൻസ് പി. ആർ. പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ആധ്യക്ഷ്യം വഹിച്ചു.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ സ്മിതാ ഹരിദാസ് പുസ്തകം പരിചയപ്പെടുത്തി.
സാഹിത്യകാരൻ പ്രീത് ചന്ദനപ്പള്ളി, ഗ്രന്ഥകാരൻ ഡോ. ജോർജ് വർഗീസ് കൊപ്പാറ എന്നിവർ സംസാരിച്ചു. അസി. ഡയറക്ടർ ഡോ. സുജാചന്ദ്ര പി സ്വാഗതവും സബ് എഡിറ്റർ ശ്രീരാജ് കെ. വി. നന്ദിയും പറഞ്ഞു. 260 രൂപ മുഖവിലയുള്ള പുസ്തകം ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പ്പനശാലകളില്‍ ലഭിക്കും.
