തിരുവനന്തപുരം : സുരേഷ് വിട്ടിയറം രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മതാനുഷ്ഠാന പ്പാട്ടുകളിലെ മന:ശാസ്ത്രം എന്ന ഗ്രന്ഥം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ. വി. ഹാളിൽ മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും കേരള പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർപേഴ്സണുമായ ഡോ. വി.പി. ജോയ് പ്രകാശനം ചെയ്തു.
നോവലിസ്റ്റും പിആർഡി മുൻ അഡീഷണൽ ഡയറക്ടറുമായ സലിൻ മാങ്കുഴി പുസ്തകം ഏറ്റുവാങ്ങി. ഡയറക്ടര്‍ ഡോ.എം. സത്യന് ആധ്യക്ഷ്യം വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി പുസ്തകം പരിചയപ്പെടുത്തി.
അസി. ഡയറക്ടര്‍ ഡോ. സുജാ ചന്ദ്ര പി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജി. അനില്‍കുമാര്‍, പി.ആര്.ഒ. റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. 110 രൂപ വിലയുള്ള പുസ്തകം ഓണ്‍ലൈനായും വില്‍പ്പനശാലകളിലും ലഭിക്കും.
