കർണാടകയിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീട് തകര്‍ത്ത കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ SFI വാങ്ങിനൽകും.
400ലധികം കുട്ടികളാണ് കർണാടകയിലെ കോൺഗ്രസ് ബുൾഡോസർ രാജിനാൽ തെരുവിലേക്കെറിയപ്പെട്ടത്. ഇവരുടെ പുസ്തകങ്ങളും ബാഗുമുൾപ്പെടെ എല്ലാം മണ്ണിനടിയിലായിരിക്കുന്നു.
ഈ കുട്ടികളെ ഇന്ന് എസ് എഫ് ഐ സംഘം സന്ദർശിച്ചു. എല്ലാ പിന്തുണയും ഉറപ്പ് നൽകി.
പഠനോപകരണങ്ങൾ ലഭ്യമാക്കാനായി കേരളത്തിലെ എസ് എഫ് ഐയും പിന്തുണ നൽകുമെന്ന് സംഘടനയുടെ കേന്ദ്രനേതൃത്വം അറിയിച്ചു.
