തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ലോക മാതൃഭാഷാദിനാചരണം എൻ. വി. ഹാളിൽ എഴുത്തുകാരനും കണ്ണൂർ സർവ്വകലാശാല അസി. പ്രൊഫസറുമായ ഡോ. റഫീഖ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
സാമൂഹികവികാസവുമായി മാതൃഭാഷ ബന്ധപ്പെട്ടിരിക്കുന്നു. സാമൂഹികമായ വളര്‍ത്തല്‍ ചുറ്റുപാടില്‍ നിന്ന് ആര്‍ജിച്ചെടുക്കുന്നതാണ് മാതൃഭാഷ. ഭരണഭാഷ മാതൃഭാഷ അല്ലാതിരിക്കുമ്പോള്‍ ഭരണവും സാധാരണക്കാരും തമ്മില്‍ ഒരു വിടവ് നിലനില്ക്കുന്നുവന്നതാണ്.
ഭരണഭാഷ മാതൃഭാഷയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. അസി ഡയറക്ടർ ഡോ. സുജ ചന്ദ്ര പി സ്വാഗതവും പി. ആർ. ഒ. റാഫി പൂക്കോം നന്ദിയും പറഞ്ഞു.
