തിരുവനന്തപുരം: ജില്ലയില്‍ എസ്ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 25.26 ലക്ഷം പേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ കളക്ടര്‍ അനു കുമാരിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
എസ്ഐആര്‍ പ്രാരംഭ പട്ടികയില്‍ 24.4 ലക്ഷം പേരാണുണ്ടായിരുന്നതെന്നും അതിന് ശേഷം 860083 പുതിയ വോട്ടര്‍മാരെ ചേര്‍ത്തതായും കളക്ടര്‍ പറഞ്ഞു. വോട്ടര്‍ പട്ടിക സംബന്ധിച്ച് 5.32 ലക്ഷം ഹിയറിംഗ് നടത്തിയതായും കളക്ടര്‍ വ്യക്തമാക്കി. 2002ലെ പട്ടിക പ്രകാരം ജില്ലയില്‍ 28.8 ലക്ഷം വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 92000 പേര് മരണപ്പെട്ടു. 18000 ഇരട്ടവോട്ടുകളും ഉണ്ടായിരുന്നു.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന്റെ പത്ത് ദിവസം മുന്നേ വരെ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ സബ് കളക്ടര്‍ ആല്‍ഫ്രഡ്. ഒ.വി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഇലക്ഷന് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
